സംയുക്ത ഈദ്ഗാഹ് കമ്മിറ്റി രൂപവത്​കരിച്ചു

ശ്രീകണ്ഠപുരം: ഈദ്ഗാഹുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരത്ത് ചേർന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ ശ്രീകണ്ഠപുരം കേന്ദ്രമായി സംയുക്ത ഈദ്ഗാഹ് കമ്മിറ്റി രൂപവത്കരിച്ചു. കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. ഡോ. കെ.സുബൈർ, എം.പി. കുഞ്ഞിമൊയ്തീൻ, കെ.പി. അലി, ടി.കെ. അഹമ്മദ്, എൻ.എം. അബ്ദുൽ ഖാദർ, കെ.പി. ഷാജഹാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. കെ. സുബൈർ (ചെയ.), കെ.പി. റഷീദ് (കൺ.), ഷാജഹാൻ ഐച്ചേരി, കെ.പി. അലി, എം.പി. കുഞ്ഞിമൊയ്തീൻ, എൻ.എം. അബ്ദുൽഖാദർ, എം.പി. അബ്ദുനാസർ, എൻ. മുഹമ്മദ് അശ്റഫ്, കെ.അബ്ദുൽ ഹക്കീം (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.