നിയന്ത്രണംവിട്ട കാറിടിച്ച് യുവതിക്ക് പരിക്ക്

പുളിങ്ങോം: പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമുന്നില്‍ നിയന്ത്രണംവിട്ട കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. പുളിങ്ങോത്ത് ഇഷ്ടിക നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന അന്തര്‍സംസ്ഥാന തൊഴിലാളിയുടെ ഭാര്യ പൂജക്കാണ് (22) പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം. യുവതിയെ ഇടിച്ചശേഷം കാര്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മരത്തടികളില്‍ ഇടിച്ചാണ് നിന്നത്. തലക്ക് പരിക്കേറ്റ യുവതിയെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.