പഴയങ്ങാടി: കണ്ണപുരം പഞ്ചായത്തിൽ ഫയൽ അദാലത്തിന്റെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. 15 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ ഏഴെണ്ണം തീർപ്പായി. അപാകത പരിഹരിക്കാൻ ഏഴെണ്ണത്തിന് സമയം നൽകി. ഒരു അപേക്ഷ പിന്നീട് പരിഗണിക്കും. കെട്ടിടങ്ങളുടെ പെർമിറ്റ്, നമ്പറിങ്, ലൈസൻസ് തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് കെ. രതി അധ്യക്ഷത വഹിച്ചു. വാതിൽപടി സേവനങ്ങൾക്കായി പഞ്ചായത്ത് ജീവനക്കാർ സ്വരൂപിച്ച തുക മന്ത്രി പഞ്ചായത്ത് പ്രസിഡൻറിന് കൈമാറി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഷാജർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ഗണേശൻ, എൽ.എസ്.ജി.ഡി ജില്ല ജോയന്റ് ഡയറക്ടർ ടി.ജെ. അരുൺ, ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ.പി. നിധീഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം സീനിയർ സൂപ്രണ്ട് കെ.എൻ. അനിൽ, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ യു.വി. രാജീവൻ, അസി. എൻജിനീയർ വി.എസ്. സപ്ന, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പടം) കണ്ണപുരം പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ഫയൽ അദാലത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ അപേക്ഷകരുമായി സംസാരിക്കുന്നു kannapuram file adalath
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.