റിലീഫ് വിതരണവും അനുസ്മരണവും

കരുവഞ്ചാൽ: ശിഹാബ് തങ്ങൾ റിലീഫിന്റെ ഭാഗമായി കരുവഞ്ചാൽ മേഖലയിൽ മുസ്‍ലിം ലീഗ് കരുവഞ്ചാൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. ജില്ല ജന. സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ വി.എ. റഹീം അധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്‍റ് കെ.പി. നൗഷാദ് സ്വാഗതം പറഞ്ഞു. മുഹമ്മദലി ശിഹാബ് തങ്ങൾ - ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം മണ്ഡലം അധ്യക്ഷൻ പി.ടി.എ. കോയ നടത്തി. അബ്ദുൽ ഖാദർ മൗലവി അനുസ്മരണ പ്രഭാഷണം ജന. സെക്രട്ടറി ടി.എ.എ. ഖാദർ നടത്തി. ഖത്തീബ് അബ്ദുല്ല ഹുദവി ചൂലൂർ, പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്‍റ് കെ.പി. ഹംസ, ജന.സെക്രട്ടറി കെ. മുഹമ്മദ്കുഞ്ഞി, വി.വി. അബ്ദുല്ല, എം.എ. ഖലീൽ റഹ്മാൻ, എൻ.യു. അബ്ദുല്ല, പഞ്ചായത്ത് മെംബർമാരായ സി.എച്ച്. സീനത്ത്, പി. ബഷീറ, ധന്യമോൾ, ഒ.സി. ഹസ്സൻ, ജംഷീർ ആലക്കാട്, കെ.വി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. photo: thangal krvchl മുസ്‍ലിം ലീഗ് കരുവഞ്ചാൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ ജില്ല ജന.സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.