ചാടാലപ്പുഴ-പൊന്ന്യം പാലം പുഴ നവീകരണം തുടങ്ങി

പാനൂർ: നാം ഇന്ന് ജീവിക്കുന്ന ഭൂമി വരാനിരിക്കുന്ന തലമുറകളോട് കടം വാങ്ങിയതാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണമെന്ന് പി. സന്തോഷ് കുമാർ എം.പി. പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് നനവ് ജലസംരക്ഷണ പദ്ധതിയുടെയും തെളിനീരൊഴുകും നവകേരളം പദ്ധതിയുടെയും ഭാഗമായി ചാടാലപ്പുഴ - പൊന്ന്യം പാലം പുഴ നവീകരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.പി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ അശോകൻ, പി. വത്സൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റംല, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.പി. ശശിധരൻ, രമേശ് കണ്ടോത്ത്, പൊന്ന്യം ചന്ദ്രൻ, ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ ടി.വി. സുഭാഷ് സ്വാഗതവും ജി.ഇ.ഒ അനു അജയൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.