പാനൂർ: ടി.ബി വിമുക്ത ഭാരത് കാമ്പയിനിന്റെ ഭാഗമായി ജില്ല ടി.ബി സെന്ററിന്റെയും സി.എച്ച്.സി പാട്യത്തിന്റെയും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വിദ്യാർഥികളുടെയും ആഭിമുഖ്യത്തിൽ കണ്ണവം, വെങ്ങളം, മുണ്ടയോട്, എളമങ്കൽ, അറക്കൽ, ചന്ദ്രോത്ത്, വെളുമ്പത്ത്, കോളനികളിൽ ടി.ബി സർവേ, ടി.ബി സ്ക്രീനിങ്, സാമ്പിൾ കലക്ഷൻ തുടങ്ങിയവ നടത്തി. ജില്ല ടി.ബി ഓഫിസർ ഡോ.അശ്വിന്റെ നേതൃത്വത്തിൽ ആകെയുള്ള 412 വീടുകൾ 25 ടീമുകളായി സന്ദർശനം നടത്തി. 285 വീടുകൾ സർവേ ചെയ്തു. 1290 പേർ സ്‌ക്രീനിങ്ങിന് വിധേയരായി. രണ്ടുപേരുടെ സാമ്പിൾ ശേഖരിച്ചു. 83 വിദ്യാർഥികൾ, അധ്യാപകർ, ആശ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ജൂനിയർ ഹെൽത്ത് ഇസ്പെക്ടർ ടി. സജിത്ത് കുമാർ, കൂത്തുപറമ്പ് ആശുപത്രിയിലെ സീനിയർ ടി.ബി ലാബ് സൂപ്പർവൈസർ എം.ഇ ശ്രീനിവാസൻ, അധ്യാപകരായ എം.കെ. രാജീവൻ, സരീഷ് രാംദാസ്, കെ.പി. പ്രഷീന, ടി.പി. ലിഷ, എസ്. നവരാഗ് എന്നിവർ സർവേയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.