കണ്ണൂർ: പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ജില്ല സെക്രട്ടറി എം. ഷാജറും സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് സംസ്ഥാന ട്രഷറർ എസ്.കെ. സജീഷും മറുപടി പറഞ്ഞു. 55 അംഗ ജില്ല കമ്മിറ്റിയെയും 17 അംഗ ജില്ല സെക്രട്ടേറിയറ്റിനെയും 60 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സമ്മേളനത്തെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം. വിജിൻ എം.എൽ.എ, ഗ്രീഷ്മ അജയഘോഷ്, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. പ്രമോഷ് എന്നിവർ അഭിവാദ്യം ചെയ്തു. എം. ശ്രീരാമൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: എം. ഷാജർ (സെക്ര.), എം.വി. ഷിമ, മുഹമ്മദ് സിറാജ്, പി.എം. അഖിൽ (ജോ. സെക്ര.), സരിൻ ശശി (പ്രസി.), കെ.ജി. ദിലീപ്, പി.പി. സിദിൻ, വി.കെ. നിഷാദ് (വൈസ് പ്രസി.), മുഹമ്മദ് അഫ്സൽ (ട്രഷ.). പടങ്ങൾ) എം. ഷാജർ സരിൻ ശശി photo Adv SARIN SASI - DYFI Jilla President M SHAJAR - DYFI Jilla Secretary
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.