പാനൂർ: നവോത്ഥാനാചാര്യൻ വാഗ്ഭടാനന്ദൻ ജീവിച്ചിരിക്കെ നിർമിക്കപ്പെട്ട വാഗ്ഭടാനന്ദ ഗുരുദേവ വിലാസം വായനശാല ആൻഡ് ഗ്രന്ഥാലയ മന്ദിരം പൈതൃക സ്വത്തായി കണക്കാക്കി സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമായി. നിർദിഷ്ട കുറ്റ്യാടി -മട്ടന്നൂർ വിമാനത്താവളത്തിന്റെ റോഡ് വികസന സർവേയിൽ നിന്ന് മന്ദിരത്തെ ഒഴിവാക്കി സംരക്ഷിക്കണമെന്നാണ് ആവശ്യം. നടൻ ശ്രീനിവാസനടക്കമുള്ളവരുടെ നാടകരംഗ പ്രവേശനത്തിന് നാന്ദി കുറിച്ച സ്ഥാപനം കൂടിയാണിത്. ഈ ആവശ്യം ഉന്നയിച്ച് വായനശാല ബാലവേദി പ്രവർത്തകർ ഒരുക്കിയ സംരക്ഷണ കവചത്തിന്റെ ഉദ്ഘാടനം ബാലസാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് നിർവഹിച്ചു. ടി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ പാട്യം, ടി.സി. സുധാകരൻ, സി.വി. സുധാകരൻ, വി.പി. ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.