കണ്ടറിയണം കോശീ!!! കെ.വി. തോമസിനെ പരിഹസിച്ച് മേയർ

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനായി കണ്ണൂരിലെത്തിയ കോൺഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ. കണ്ണൂരിലെ മണ്ണ് സി.പി.എമ്മുകാരുടെ കഠാരമുനയാൽ ജീവൻ നഷ്ടപ്പെട്ട, മാരകമായ പരിക്കിനാൽ ജീവിതകാലം മുഴുവൻ നരകയാതന അനുഭവിക്കാൻ വിധിക്കപ്പെട്ട ഒരുപാട് കോൺഗ്രസ് പ്രവർത്തകരുടെ ചോരവീണ മണ്ണാണെന്ന് ടി.ഒ. മോഹനൻ പറഞ്ഞു. താങ്കളുടെ ഈ വരവ് ആ രക്തസാക്ഷി കുടുംബങ്ങളിൽ ആരുടെയെങ്കിലും കണ്ണീരൊപ്പാൻ ആയിരുന്നെങ്കിൽ പ്രവർത്തകർ ജയ് വിളിച്ചേനെ. പ്രായക്കൂടുതൽ കാരണം കോൺഗ്രസ് പരിഗണിക്കുന്നില്ലെന്ന് പറയുന്ന താങ്കൾ ചേക്കേറാൻ പോകുന്നത് 75 കഴിഞ്ഞവരെ മൂലക്കിരുത്തുന്ന സി.പി.എമ്മിലേക്കാണെന്ന് ഓർക്കുമ്പോൾ താങ്കളുടെ ഭാവി 'കണ്ടറിയണം കോശീ' എന്നേ പറയാനുള്ളൂ എന്നും ടി.ഒ. മോഹനൻ പരിഹസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.