പാര്‍ട്ടി കോണ്‍ഗ്രസ് സമാപനം; വാഹന ക്രമീകരണം ഏർപ്പെടുത്തി

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി 10ന് നടക്കുന്ന വളന്റിയര്‍ മാര്‍ച്ചിലും റാലിയിലും പങ്കെടുക്കുന്ന റെഡ് വളന്റിയര്‍മാരെയും ബഹുജനങ്ങളെയും വഹിച്ചെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ക്രമീകരണം ഏര്‍പ്പെടുത്തി. പയ്യന്നൂര്‍, തളിപ്പറമ്പ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ എ.കെ.ജി ആശുപത്രിക്ക് മുന്‍വശം, അലവില്‍ വഴി വരുന്ന വാഹനങ്ങള്‍ - എസ്.എന്‍ പാര്‍ക്കിന് സമീപം, തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ -താണ എന്നിവിടങ്ങളില്‍ ആളെ ഇറക്കണം. ഈ വാഹനങ്ങള്‍ ടൗണിലേക്ക് പ്രവേശിക്കരുത്. പൊതുസമ്മേളനത്തിനുശേഷം ബഹുജനങ്ങളെ തിരിച്ചെടുക്കാന്‍ വാഹനങ്ങള്‍ ടൗണിലേക്ക് പ്രവേശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.