കൊട്ടിയൂർ: തലക്കാണി ഗവ. യു.പി സ്കൂൾ 65ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. കീം എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പൂർവ വിദ്യാർഥി തേജസ് ജോസഫിനെ ആദരിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകൻ ഷാജി ജോൺ, ഹിന്ദി അധ്യാപിക പി.എ. റീസാമ്മ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.എൻ. സുനീന്ദ്രൻ, ഇന്ദിര ശ്രീധരൻ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ജീജ പാനികുളങ്ങര, പി. തങ്കപ്പൻ എന്നിവർ സംസാരിച്ചു. photo:7013 തലക്കാണി ഗവ. യു.പി സ്കൂൾ 65ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.