പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം

ശ്രീകണ്ഠപുരം: നഗരസഭയുടെ നേതൃത്വത്തിൽ 16 സ്കൂളുകളിലെ കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ കിറ്റുകൾ നൽകി. അടിയന്തര പ്രാധാന്യമുള്ള പതിനേഴോളം സാധനങ്ങളടങ്ങിയ ഒരു ലക്ഷം രൂപയുടെ കിറ്റുകളാണ് നൽകിയത്. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഡോ.കെ.വി. ഫിലോമിന നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. ഇംപ്ലിമെന്റിങ് ഓഫിസർ പി.പി. സണ്ണി, എം.ഇ.സി കോഓഡിനേറ്റർ സി.സി. പ്രജീന തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.