ഹരിദാസൻ കൊലക്കേസ്‌: പ്രതികളുടെ ജാമ്യഹരജി ഇന്ന്‌ പരിഗണിക്കും

തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ്‌ പ്രതികളുടെ ജാമ്യഹരജി ജില്ല സെഷൻസ്‌ കോടതിയിൽ ബുധനാഴ്ച പരിഗണിക്കും. പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി.കെ. അശ്വന്ത്‌, ചെള്ളത്ത്‌ കിഴക്കയിൽ സി.കെ. അർജുൻ, ദീപക്‌ സദാനന്ദൻ, പുന്നോൽ സോപാനത്തിൽ കെ. അഭിമന്യു, മാഹി പന്തക്കൽ ശിവഗംഗയിൽ പി.കെ. ശരത്ത്‌, മാടപ്പീടികയിലെ ആത്മജ്‌ എസ്‌. അശോക്‌ എന്നിവരുടെ ജാമ്യഹരജിയാണ്‌ കോടതി പരിഗണിക്കുന്നത്‌. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത രണ്ടു പേരടക്കം മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ട്‌. ഇവർ ഒളിവിലാണ്‌. ഗൂഢാലോചന കേസിൽ ഉൾപ്പെട്ട ആർ.എസ്‌.എസ്‌ നേതാവ്‌ നിജിൽദാസിന്റെ മുൻകൂർ ജാമ്യഹരജിയും കോടതിയിലെത്തിയിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.