കണ്ണൂർ: പാര്‍ട്ടി കോണ്‍ഗ്രസിൻറ ഭാഗമായി സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'ചരിത്രം ഒരു സമരായുധം' എന്ന ചരിത്ര-ചിത്ര-ശില്‍പപ്രദര്‍ശനം മാര്‍ച്ച് 30ന് വൈകീട്ട് അഞ്ചിന് കലക്ടറേറ്റ് മൈതാനിയില്‍ ചരിത്രകാരന്‍ ഡോ. രാജന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവം ഏപ്രില്‍ ഒന്നിന് വൈകീട്ട് 5.30ന് സാഹിത്യകാരൻ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ചരിത്രപ്രദര്‍ശനത്തില്‍ സാര്‍വദേശീയം, ദേശീയം, കേരളം, കണ്ണൂര്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ വിവരണം പ്രശസ്തരായ 11 ശില്‍പികളുടെയും 44 ചിത്രകാരന്മാരുടെയും മറ്റ് സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടുകൂടിയാണ് ഒരുക്കിയിരിക്കുന്നത്. പുസ്തക പ്രകാശനങ്ങളും അനുബന്ധ പരിപാടികളും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. പുസ്തകങ്ങള്‍ വിലക്കുറവിൽ മേളയിൽ ലഭ്യമാകുമെന്നും ജയരാജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.