പയ്യന്നൂരിൽ കോളനി നവീകരണത്തിന് രണ്ടുകോടി

പയ്യന്നൂർ: മണ്ഡലത്തിലെ രണ്ടു പട്ടികജാതി കോളനികൾ നവീകരിക്കുന്നതിനായി രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന 30ലധികം കുടുംബങ്ങളുള്ള മേനോൻകുന്ന് കോളനി (എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്), കൊരമ്പക്കല്ല് കോളനി (പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്)എന്നിവയാണ് അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്. കോളനികളിലേക്കുള്ള റോഡ്, നടപ്പാത, ഡ്രെയിനേജ്, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, കോളനികളിലെ പൊതു സ്ഥലങ്ങളിലെയും വീടുകളിലെയും ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ അറ്റകുറ്റപ്പണി, പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണ ഭിത്തി നിർമാണം, വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതികൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ജില്ല നിർമിതി കേന്ദ്രത്തിനാണ് നിർവഹണചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.