അക്രമസമരം എതിർക്കപ്പെടണം -എം.എ. ബേബി

ന്യൂ മാഹി: ആർ.എസ്‌.എസുമായി കൂട്ടുചേർന്ന്‌ പിണറായി സർക്കാറിനെതിരെ കോൺഗ്രസ്‌ അക്രമസമരം തുടങ്ങിയിരിക്കുകയാണെന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കുഞ്ഞുങ്ങളെയടക്കം തെരുവിലിറക്കിയാണ്‌ അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്‌. ആർ.എസ്‌.എസിന്റെ കൊലപാതക രാഷ്‌ട്രീയം പോലെ അധമവും എതിർക്കപ്പെടേണ്ടതുമാണ്‌ വികസന പദ്ധതിക്കെതിരായ അക്രമസമരവും. ഇതിനെതിരെ ജനങ്ങളാകെ അണിനിരക്കണം. ആർ.എസ്‌.എസുകാരാൽ കൊല്ലപ്പെട്ട പുന്നോൽ താഴെവയലിലെ കെ. ഹരിദാസന്റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യന്തം ദാരുണവും ആസൂത്രിതവുമായ വധമാണ്‌ ഹരിദാസന്റേതെന്നും ബേബി പറഞ്ഞു. ഏരിയ സെക്രട്ടറി സി.കെ. രമേശൻ, ലോക്കൽ സെക്രട്ടറി എ. ശശി എന്നിവരും ഒപ്പമുണ്ടായിരുന്നു. caption: സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി പുന്നോൽ താഴെവയലിലെ കെ. ഹരിദാസന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.