വഫിയ്യ കോളജ്: സനദ് ദാന സമ്മേളനം ഇന്ന് തുടങ്ങും

പെരിങ്ങത്തൂർ: ഒളവിലം എം.ടി.എം വഫിയ്യ കോളജ് ഒന്നാം സനദ് ദാന സമ്മേളനം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ്. ഇബ്രാഹീം കുട്ടി മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തിൽ 'വഫിയകളുടെ കർമപഥം' വിഷയത്തിൽ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. ഇ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്യും. 20 ന് രാവിലെ 9.30 ന് കരിയാട് സി.എച്ച്. മൊയ്തു മാസ്റ്റർ ഓഡിറ്റോറിയത്തിൽ സനദ് ദാന സമ്മേളനവും അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എം. സുലൈമാൻ, കെ. അബ്ദുൽ നസീർ, ഷമീർ നിസാമി, സി.വി. മുസ്തഫ, അലി ഹാജി തസ് ലീം, വി.കെ. ഹാഷിം, അലി ഹാജി സിദ്റ, വി.കെ. ഖാലിദ്, വി.പി. മുനീർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.