ഷാനിമോള്‍ക്കായ് വാട്‌സ്ആപ് ഗ്രൂപ് അഡ്മിന്‍മാര്‍ ഒത്തുകൂടുന്നു

തളിപ്പറമ്പ: വായാട്ടെ ഷാജി-റോഷ്‌നി ദമ്പതികളുടെ എസ്.എം.എ രോഗം ബാധിച്ച മൂന്നുവയസ്സുള്ള മകള്‍ ഷാനിയുടെ ചികിത്സക്കായി വാട്‌സ്ആപ് ഗ്രൂപ് അഡ്മിന്‍മാര്‍ ഒത്തുകൂടുന്നു. കൂലിവേല ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് ഭാരിച്ച ചികിത്സ ചെലവായ ആറു കോടി രൂപ കണ്ടെത്താന്‍ കഴിയില്ല. ഷാനിമോളുടെ ജീവൻ രക്ഷിക്കാന്‍ നാട്ടുകാര്‍ ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴിന് കാക്കാത്തോടിലെ മക്തബ് ഓഫിസിലാണ് വാട്‌സ്ആപ് ഗ്രൂപ് അഡ്മിന്‍മാരുടെ യോഗം ചേരുന്നത്. തളിപ്പറമ്പിലെ മുഴുവന്‍ അഡ്മിന്‍മാരെയും യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ ഉൾപ്പെടെയുള്ള ചികിത്സ കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.