ആയുർവേദ കോളജ്​ വികസനം മുൻഗണന വിഷയം -ടി.വി. രാജേഷ്

പടം പി.വൈ.ആർ ആയുർവേദം 'ആയുസ്സിനൊരു മരം' പദ്ധതി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ ഡോ.എസ്. ഗോപകുമാർ, ടി.വി. രാജേഷിന് നൽകി ഉദ്ഘാടനം ചെയ്യുന്നു പയ്യന്നൂർ: ആയുർവേദത്തിന്റെ സമഗ്രാരോഗ്യ നയങ്ങൾ വടക്കേ മലബാറിലെ ജനങ്ങളിലെത്തിക്കാൻ പരിയാരം ഗവ. ആയുർവേദ കോളജിൽ ഏറെ വികസന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്ന് മുൻ എം.എൽ.എ ടി.വി. രാജേഷ്. അഖില കേരള ഗവ. ആയുർവേദ കോളജ് അധ്യാപക സംഘടന യൂനിറ്റ് സമ്മേളനം കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ അധ്യാപക തസ്തികകളും ബിരുദാനന്തര കോഴ്സുകളും അനുവദിക്കണം. കാമ്പസിനായി കൂടുതൽ സ്ഥലം ഏറ്റെടുത്ത് അക്കാദമിക് ബ്ലോക്ക്, മാനസികാരോഗ്യ കേന്ദ്രം, കണ്ണാശുപത്രി തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണം. ഇതെല്ലാം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്നും രാജേഷ് പറഞ്ഞു. ഡോ.എസ്. ഗോപകുമാർ, ഡോ. പി.ആർ. ഇന്ദുകല, ഡോ.പി. ബെനഡിക്ട് ,ഡോ. പി.എം. മധു, ജയ് മോഹൻ സി.നാഥ്, ജയകൃഷ്ണൻ, ഡോ.പി. സന്ദീപ്, ഡോ.പി. സന്തോഷ്, കോളിൻ റോബർട്ട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ.എസ്. ഷീല (പ്രസി.),ഡോ.എസ്. വിനുരാജ് (സെക്ര.) 'ആയുസ്സിനൊരു മരം' പദ്ധതിയുമായി ഡോക്ടർമാർ പയ്യന്നൂർ: പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ആരോഗ്യനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളിൽ ഔഷധസസ്യങ്ങളും മരങ്ങളും നട്ടുനനച്ച് വളർത്താനുള്ള സന്ദേശവുമായി ഗവ. ആയുർവേദ കോളജിലെ ഡോക്ടർമാരും വിദ്യാർഥികളും. ജൂൺ മാസം മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കായി മരങ്ങളുടെ തൈകളാണ് തയാറാക്കിവെക്കുന്നത്. അധ്യാപക സംഘടനയുടെ യൂനിറ്റ് സമ്മേളനത്തോടനുബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഗോപകുമാർ,ടി.വി. രാജേഷിന് തൈ നൽകി പദ്ധതിയുടെ ആരംഭം കുറിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.