'വായനച്ചങ്ങാത്തം' അധ്യാപക ശിൽപശാല

പെരിങ്ങത്തൂർ: രക്ഷിതാക്കളിലും വിദ്യാർഥികളിലും വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചൊക്ലി ബി.ആർ.സി സംഘടിപ്പിക്കുന്ന 'വായനച്ചങ്ങാത്തം' ദ്വിദിന അധ്യാപക ശിൽപശാലക്ക് തുടക്കമായി. ചൊക്ലി ഉപജില്ലതല ഉദ്ഘാടനം വിദ്യാഭവനിൽ ചൊക്ലി പഞ്ചായത്തംഗം കെ. പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. എ.ഇ.ഒ വി.കെ. സുധി അധ്യക്ഷത വഹിച്ചു. ബി.പി.സി സുനിൽ ബാൽ സംസാരിച്ചു. നിമ്മി, ഷൈബ, ആതിര, ജയന്തി, ഹർഷ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.