വോളിബാൾ ചാമ്പ്യൻഷിപ് സമാപിച്ചു

പാനൂർ: മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല പുരുഷ - വനിത സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് സമാപിച്ചു. പുരുഷ വിഭാഗത്തിൽ പയ്യന്നൂർ കോളജും വനിത വിഭാഗത്തിൽ കണ്ണൂർ കൃഷ്ണമേനോൻ വനിത കോളജും ജേതാക്കളായി. ജില്ല സ്പോർട്സ് കൗൺസിലിന്റെയും ചമ്പാട് കെ.സി.കെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ് നടത്തിയത്.16 ടീമുകൾ മാറ്റുരച്ചു. സമാപനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡംഗം വി.കെ. സനോജ് മുഖ്യാതിഥിയായി. കെ.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. ട്രോഫി ടി. ഹരിദാസനും ഷിനിത്ത് പാട്യവും ചേർന്ന് കൈമാറി. വനിത മത്സര വിജയികൾക്കുള്ള ട്രോഫി ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.