എസ്.എന്‍. പാര്‍ക്ക് തുറന്നു

കണ്ണൂര്‍: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച, കോര്‍പറേഷനുകീഴിലെ എസ്.എന്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ പി.വി. ജയസൂര്യന്‍, കെ.പി. അബ്ദുല്‍ റസാഖ്, വി.കെ. ശ്രീലത, മിനി അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. പ്രേമരാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വൈകീട്ട് മൂന്നുമുതല്‍ രാത്രി എട്ടുവരെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. പ്രഭാത നടത്തത്തിനായി രാവിലെ ഏഴുമുതല്‍ എട്ടുവരെയും തുറക്കും. കോര്‍പറേഷന് കീഴിലെ മറ്റു പാര്‍ക്കുകളും വരുംദിവസങ്ങളില്‍ തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.