കണ്ണൂർ: തൊഴിൽ സമരം നടക്കുമ്പോൾ തൊഴിലാളികൾക്കു സ്ഥാപനത്തിന്റെ മുന്നിലിരുന്ന് കരിങ്കാലികളോട് രാമനാമം ജപിക്കാൻ കഴിയില്ലെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി കെ.പി. സഹദേവൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ ലാഭത്തിനുവേണ്ടി അറ്റാച്ച്ഡ് തൊഴിലാളികളെ വെളിയിൽ ജോലി ചെയ്യിച്ചതിനെ തുടർന്നാണ് മാതമംഗലത്ത് സമരം ചെയ്തത്. ഒരു സമരം ചെയ്യുമ്പോൾ ചിലപ്പോൾ കരിങ്കാലികളായ ചിലരെ തടഞ്ഞെന്നുവരും. സാധനങ്ങൾ വാങ്ങാനെത്തുന്നവരെയും ചിലപ്പോൾ തടഞ്ഞെന്നുവരും. അതൊക്കെ ഏതൊരു സമരത്തിലും സ്വാഭാവികമായി നടക്കുന്നതാണ്. മാതമംഗലത്തെയും മാടായിയിലെയും തൊഴിൽ പ്രശ്നങ്ങളിൽ സി.ഐ.ടി.യുവിനെ കരിവാരിതേക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചത്. സമരത്തെ എല്ലാ ട്രേഡ് യൂനിയനുകളും പിന്തുണച്ചിട്ടുണ്ട്. മാടായി പോർക്കലി സ്ഥാപന ഉടമക്കെതിരെ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ ചീമേനിയിലാണ് ആദ്യം സമരം തുടങ്ങിയത്. തന്റെ സ്ഥാപനത്തിനുമുന്നിൽ രണ്ടു കുരക്കുന്ന പട്ടികളെ കെട്ടിയിട്ടുണ്ടെന്നാണ് മാടായിയിലെ കടയുടമ പരസ്യമായി പറഞ്ഞത്. ഇതിനാലാണ് ഈച്ചയെ വെടിവെച്ചുകൊല്ലാൻ പീരങ്കി വേണ്ടെന്നു താൻ മാടായിയിൽ പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.