യാത്രയയപ്പ് നല്‍കി

പഴയങ്ങാടി: പുതിയങ്ങാടി ജമാഅത്ത് എച്ച്.എസ്.എസില്‍ നിന്ന് ദീര്‍ഘകാല സേവനത്തിനുശേഷം വിരമിക്കുന്ന കെ.വി. അബ്ദുറഊഫ്, എം. ജയോന്ദ്രന്‍, ദീനദയാല്‍ ബാബു, എന്‍.എം. നാരായണന്‍, ടി.പി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്ക് . നാടക ഗാനരചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍ ഉപഹാര സമര്‍പ്പണം നടത്തി. പി.ടി.എ പ്രസിഡന്റ് എസ്.എല്‍.പി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മന്‍സൂറ, വി.വി. പ്രകാശന്‍, വി. രതീശന്‍, സി.പി. മുഹമ്മദലി, കെ.സി. മുഹമ്മദ് ജൗഹര്‍, എ. ബീരാന്‍ എന്നിവർ സംസാരിച്ചു. പ്രിന്‍സിപ്പല്‍ രജിത സ്വാഗതവും പ്രധാനാധ്യാപകന്‍ എസ്. സുബൈര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.