പാനൂർ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പാനൂരിൽ സംഘടിപ്പിച്ചു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ഭരതൻ പ്രഭാഷണം നടത്തി. കൗൺസിലർമാരായ കെ.കെ. സുധീർകുമാർ, പി.കെ. പ്രവീൺ, പവിത്രൻ മൊകേരി, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ടി.കെ. ശശി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ലതാമങ്കേഷ്കർ സ്മൃതി സദസ്സ് അരങ്ങേറി. ഗായകരായ സുജ ബാബു, അജയൻ ഗാനാഞ്ജലി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.