ചെറുകുന്ന്: ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 2019 -21 സ്റ്റുഡന്റ് പൊലീസ് ബാച്ചിലെ കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സല്യൂട്ട് സ്വീകരിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. രതി, പ്രധാനാധ്യാപിക പി.എം. പ്രസന്നകുമാരി, പ്രിൻസിപ്പൽ ടി. തസ്നീം, കണ്ണൂർ സിറ്റി അസി. ഡിസ്ട്രിക്ട് നോഡൽ ഓഫിസർ കെ. രാജേഷ്, റൂറൽ അസി. ഡിസ്ട്രിക്ട് നോഡൽ ഓഫിസർ സി.വി. തമ്പാൻ, കണ്ണപുരം എസ്.ഐ വി.ആർ. വിനീഷ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു. സി.പി.ഒ കെ.പി. പ്രണവ് എസ്.പി.സി പ്രോജക്ട് അസി. സി.എം. ജയദേവൻ, കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഗണേശൻ, റിട്ട. സബ് ഇൻസ്പെക്ടർ കെ. സുരേശൻ, എൻ. ശ്രീധരൻ, ഒ. മോഹനൻ, ടി.കെ. ദിവാകരൻ എന്നിവർ സംബന്ധിച്ചു. സി.പി.ഒ ഷിജോയ് കരിയിൽ, എ.സി.പി.ഒ കെ.സി. ശുഭ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.