ഇരിട്ടി: വിളക്കോട് ഗവ. യു.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി നേതൃത്വത്തിൽ കളിസ്ഥലത്തിനായി വാങ്ങിയ ഭൂമിയുടെ രേഖ ഇരിട്ടി എ.ഇ.ഒ എം.ടി. ജെയ്സിൽനിന്ന് എം.പി ഏറ്റുവാങ്ങി. വിരമിക്കുന്ന പ്രധാനാധ്യാപിക എൻ.എസ്. ബീന ടീച്ചർക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, വൈസ് പ്രസിഡന്റ് സി.കെ. ചന്ദ്രൻ, ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ജൂബിലി ചാക്കോ, ബൈജു വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.