ഇരിട്ടി: പായം പഞ്ചായത്തിന്റെ 'എന്റെ പായം മാലിന്യമുക്ത പായം' പദ്ധതിയുടെ ഭാഗമായി തലശ്ശേരി-മൈസൂരു റൂട്ടിൽ ഇരിട്ടി പാലം മുതൽ വള്ളിത്തോട് ആശുപത്രി വരെയുള്ള 14 കിലോമീറ്ററിന്റെ ഇരുഭാഗങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ ശനിയാഴ്ച ശുചീകരണ പ്രവൃത്തി തുടങ്ങും. പഞ്ചായത്തംഗങ്ങൾ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ സേന, പൊലീസ്, എൻ.എസ്.എസ് വളന്റിയർമാർ, രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ, യുവജനസംഘടനകൾ, വ്യാപാരികൾ എന്നിവർ അണിനിരക്കുമെന്ന് ഭാരവാഹികളായ പി. രജനി, എം. വിനോദ് കുമാർ, വി. പ്രമീള, പി. സാജിദ്, ഷൈജൻ ജേക്കബ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.