കർഷക സംഘം പ്രതിഷേധം

കൂത്തുപറമ്പ്: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന സമരം കർഷക സംഘം ജില്ല സെക്രട്ടറി എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പത്മജ പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം.സി. പവിത്രൻ, എൻ.ആർ. സക്കീന, എ. അശോകൻ, സി.വി. മാലിനി തുടങ്ങിയവർ സംസാരിച്ചു. റബർ-സുഗന്ധവ്യഞ്ജന വിപണന നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ചായിരുന്നു സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.