ശ്രീകണ്ഠപുരം: ടിന്റു ലൂക്ക ഉൾപ്പെടെ ഒളിമ്പ്യന്മാരെ സംഭാവന ചെയ്ത മലയോര മേഖല കായിക പ്രതിഭകളുടെ അക്ഷയ ഖനിയാണെന്ന് ഒളിമ്പ്യൻ പി.ടി. ഉഷ. പൈസക്കരിയിൽ സജീവ് ജോസഫ് എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശന്റെ നേതൃത്വത്തിൽ ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിന്റെ ഈ വർഷത്തെ കായിക താരങ്ങളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയായിരുന്നു അവർ. ട്രയൽസ് ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യൻ പാലക്കുഴി ഉഷയെ പെന്നാടയണിയിച്ച് ആദരിച്ചു. ആനീസ് നെട്ടനാനി, ടെൻസൺ ജോർജ് കണ്ടത്തിൻകര, ഇ.കെ. കുര്യൻ , ബേബി നെട്ടനാനി, യാസിറ, എസ്. മുഹമ്മദ്, ഡോ. കെ.പി. ഗോപിനാഥൻ, ഡോ. സോജിൻ പി. വർഗീസ്, എം.വി. സുനിൽ കുമാർ, അഡ്വ.എം.ഒ. ചന്ദ്രശേഖരൻ, ഇ.കെ. ജയപ്രസാദ്, വിനിൽ സി. മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.