കണ്ണൂർ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനപ്രവാഹം. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയരംഗത്ത് തീർത്താൽ തീരാത്ത നഷ്ടമാണെന്നും ജാതി,മത, രാഷ്ട്രീയഭേദെമന്യേ എല്ലാ ജനവിഭാഗങ്ങളുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ സ്നേഹനിധിയായിരുന്നുവെന്നും രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു. സ്നേഹവും കാരുണ്യവും ആദർശപരവുമായ നേതൃത്വവും കൊണ്ട് സമുദായത്തിന്റെയും സംഘടനയുടെയും കേരളീയരുടെയും മനസ്സിൽ ഇടംപിടിച്ച നേതാവായിരുന്നു തങ്ങളെന്നും പ്രതിസന്ധിഘട്ടങ്ങളിലെ ധാർമികമായ ഇടപെടലുകൾകൊണ്ട് ഐക്യമുന്നണിയെ മുന്നോട്ടുകൊണ്ടു പോകാൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും മേയർ ടി.ഒ. മോഹനൻ അനുസ്മരിച്ചു. രാഷ്ട്രീയ, ആത്മീയ രംഗത്തെ കരുത്തുറ്റ ഒരു വ്യക്തിത്വത്തെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ നഷ്ടമായതെന്ന് എൻ.സി.പി ജില്ല പ്രസിഡന്‍റ് പി.കെ. രവീന്ദ്രൻ പറഞ്ഞു. തങ്ങളുടെ നിര്യാണത്തിൽ കോൺഗ്രസ് -എസ് സംസ്ഥാന ജന.സെക്രട്ടറിമാരായ ഇ.പി.ആർ. വേശാല, യു. ബാബു ഗോപിനാഥ്, ജില്ല പ്രസിഡൻറ് കെ.കെ. ജയപ്രകാശ്, യൂത്ത് കോൺഗ്രസ് -എസ് ജില്ല പ്രസിഡൻറ് അഷറഫ് പിലാത്തറ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.