ഇരിട്ടി: ആർ.എസ്.എസ് കൊലപാതക ഭീകരതക്കെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇരിട്ടി ഏരിയയിലെ 14 ലോക്കലുകളിൽ പ്രതിഷേധ കൂട്ടായ്‌മ നടത്തി. ഇരിട്ടിയിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ് ഉദ്‌ഘാടനം ചെയ്‌തു. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി. വിജയൻ, ബാബുരാജ് പായം എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ കെ. മോഹനൻ ചാവശ്ശേരിയിലും കെ. ശ്രീധരൻ പുന്നാട്ടും ബിനോയ് കുര്യൻ വിളമനയിലും ഉദ്‌ഘാടനം ചെയ്‌തു. പായം വെസ്‌റ്റിൽ ജനാധിപത്യ കേരള കോൺഗ്രസ് ജില്ല സെക്രട്ടറി ജയ്‌സൺ ജീരകശ്ശേരി, പായത്ത് സി.പി.എം ഏരിയ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ, ആറളം എടൂരിൽ കേരള കോൺ (എം) നേതാവ് ജോർജ് ഓരത്തേൽ, കീഴ്‌പള്ളിയിൽ കെ.ജി. ദിലീപ്, ആറളം ഫാമിൽ പി. റോസ, അയ്യങ്കുന്നിൽ കേരള കോൺ (സ്‌കറിയ തോമസ്) ജില്ല സെക്രട്ടറി അഡ്വ. ജോർജ്‌കുട്ടി പല്ലാട്ട്, കരിക്കോട്ടക്കരിയിൽ പി.പി. അശോകൻ, ഉളിക്കലിൽ സി.പി.ഐ നേതാവ് അഡ്വ. എം.എസ്. നിഷാദ്, നുച്യാട് ഇ.എസ്. സത്യൻ, പേരട്ടയിൽ വൈ.വൈ. മത്തായി എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. എൽ.ഡി.എഫ് നേതാക്കളായ കെ. മുഹമ്മദലി, അജയൻ പായം, ബാബുരാജ് പായം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.