ചെങ്ങളായി: വേനൽ ചൂടിനെ അതിജീവിക്കാൻ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ ഒരുങ്ങി ചെങ്ങളായി പഞ്ചായത്ത്. 8000ത്തോളം വീടുകളിൽ പൈപ്പ് ലൈൻ വഴിയാണ് വെള്ളമെത്തിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് പഞ്ചായത്തിൽ അനുഭവപ്പെടാറ്. ഇതിനെ അതിജീവിക്കാൻ ജലജീവൻ മിഷനുമായി ചേർന്നു 50 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ജലസംഭരണികൾ നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കിരാത്തിൽ 20 സെന്റും മാവിലമ്പാറയിൽ അഞ്ചു സെന്റ് സ്ഥലവുമാണ് ഏറ്റെടുക്കുക. തുടർന്ന് ജലസംഭരണികളുടെ നിർമാണം, വീടുകളിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ, പൈപ്പ് സ്ഥാപിച്ചാലുള്ള റോഡിലെ അറ്റകുറ്റപ്പണി എന്നീ പ്രവൃത്തികൾ നടക്കും. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുറുമാത്തൂർ കൂനത്തുള്ള കൂറ്റൻ ജലസംഭരണിയിൽ നിന്നാണ് പഞ്ചായത്തിലെ സംഭരണികളിലേക്ക് വെള്ളമെത്തിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ നിരവധി കുടുംബങ്ങളുടെ ഏറെക്കാലത്തെ പ്രശ്‌നത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.