സ്വകാര്യ സര്‍വകലാശാലകളുടെ കടന്നുകയറ്റം അനുവദിക്കില്ല- യൂനിവേഴ്സിറ്റി ഫെഡറേഷന്‍

കണ്ണൂർ: കേരളത്തിലെ സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസരംഗത്തെയും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കാന്‍ സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് പ്രതിഷേധിച്ചു. സര്‍വകലാശാല അധ്യാപക -അനധ്യാപക ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത സര്‍വകലാശാലകളുടെ മേൽ അടിച്ചേൽപിച്ച സര്‍ക്കാര്‍ നടപടി ഇവയുടെ അസ്ഥിവാരം തോണ്ടുന്ന സ്ഥിതിയാണ്. പെന്‍ഷന്‍ ഫണ്ട് രൂപവത്കരണ ഉത്തരവിനെതിരെയും സ്വകാര്യ സര്‍വകലാശാലകളെ കേരളത്തിന്‍റെ മണ്ണില്‍ വളരാനനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയും മുഴുവന്‍ സര്‍വകലാശാലകളിലും പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എഫ്.യു.ഇ.ഒ പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി എം.ജി. സെബാസ്റ്റ്യന്‍, ട്രഷറര്‍ ജയന്‍ ചാലില്‍ തുടങ്ങിയവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.