കണ്ണൂർ: മാനുഷികമൂല്യങ്ങളും സമാധാനാന്തരീക്ഷവും നിലനിർത്തുന്നതിൽ കുടുംബസംവിധാനം മുഖ്യപങ്ക് നിർവഹിക്കുന്നുണ്ടെന്നും ഈ സംവിധാനത്തെ തകർക്കുന്ന മതനിരാസ വിഭാഗീയ ഭൗതിക പ്രസ്ഥാനങ്ങളെ തിരിച്ചറിഞ്ഞ് തിരസ്കരിച്ചില്ലെങ്കിൽ അരാജകത്വമുണ്ടാകുമെന്നും 'കരുത്താണ് ആദർശം കരുതലാണ് കുടുംബം' കെ.എൻ.എം മർകസുദ്ദവ ജില്ല സെമിനാർ അഭിപ്രായപ്പെട്ടു. കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം മർകസുദ്ദഅവ ജില്ല പ്രസിഡൻറ് സി.സി. ശക്കീർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡോ. അബ്ദുൽ ജലീൽ ഒതായി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റാഫി പേരാമ്പ്ര, വഖഫ് ബോർഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീൻ, മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി, എം.എസ്.എസ് ജില്ല പ്രസിഡൻറ് പ്രഫ. എ.പി. സുബൈർ, ജമാഅത്തെ ഇസ്‍ലാമി ജില്ല കമ്മിറ്റി അംഗം കെ.എം. മഖ്ബൂൽ, പി.വി. അബ്ദുൽ സത്താർ ഫാറൂഖി എന്നിവർ സംസാരിച്ചു. -------------- photo: giri 100 കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.