രാജീവ് ഗാന്ധി സ്കൂളിൽ ജൈവകൃഷി വിളവെടുപ്പ്

പാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ മൊകേരി കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുപ്പ് കൃഷി ഓഫിസർ സുനിൽകുമാർ നിർവഹിച്ചു. വിളവെടുത്ത വെണ്ട, വഴുതിന, പയർ, പച്ചമുളക് തുടങ്ങിയവ അദ്ദേഹം സ്കൂൾ ഉച്ച ഭക്ഷണശാലക്ക് കൈമാറി. പ്രിൻസിപ്പൽ എ.കെ പ്രേമദാസൻ, ഹെഡ് മാസ്റ്റർ സി. പി. സുധീന്ദ്രൻ, ഡെപ്യൂട്ടി എച്ച്.എം ടി.കെ. ഷാജിൽ, അജേഷ് കുമാർ, കെ.എം. ഉണ്ണി, വി.വി. അജേഷ്, ഒ.പി. അനന്തൻ, സജീവ് ഒതയോത്ത് എന്നിവർ പങ്കെടുത്തു. സ്കൂൾ കാന്റീനുകളിൽനിന്ന് ശേഖരിച്ച പച്ചക്കറി അവശിഷ്ടങ്ങൾകൊണ്ട് നിർമിച്ച സ്ലറി, ചാണകം, ഗോമൂത്രം, പിണ്ണാക്ക് എന്നിവ ഉപയോഗിച്ച് ജൈവരീതിയിലാണ് പച്ചക്കറി കൃഷി നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.