ടാങ്കര്‍ ലോറി അപകടം: സുരക്ഷ പരിശീലനം

കണ്ണൂർ: ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ക്കായി ജില്ല ദുരന്തനിവാരണ അതോറിറ്റി സുരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു. വാണിജ്യ ആവശ്യത്തിനായുള്ള ബെന്‍സീന്‍, പാരാക്സൈലിന്‍ എന്നിവയുമായി പോകുന്ന ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ക്കാണ് പരിപാടി നടത്തിയത്. കലക്ടറേറ്റില്‍ നടന്ന പരിപാടി ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം കെ.കെ. ദിവാകരന്‍, അസി. കലക്ടര്‍ മുഹമ്മദ് ശഫീഖ്, ഒ.എന്‍.ജി.സി മംഗളൂരു പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിങ് മാനേജര്‍ പ്രമോദ് കുന്നത്ത്, ചീഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനേജര്‍ വീരേന്ദ്ര ത്യാഗി, വി. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.