ചക്കരക്കല്ല്: കണ്ണൂർ സൗത്ത് സബ്ജില്ല നേതൃത്വം കൊടുത്ത ക്ലിക്ക്സ് പഠന പോഷണ പരിപാടി സംസ്ഥാനത്തിനാകെ മാതൃകയാക്കാം. ഓൺലൈൻ പഠന വിടവ് പരിഹരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കൃഷ്ണൻ കുറിയയാണ് പരിപാടിക്ക് നേതൃത്വം കൊടുത്തത്. അക്ഷരത്തെറ്റില്ലാതെ എഴുതാനും ആശയ ധാരണയോടെ വായിക്കാനുള്ള കഴിവുകൾ വർധിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് പ്രവർത്തനം. ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തിൽ നടന്ന പഠനപോഷണ പരിപാടി ക്ലിക്ക്സിന്റെ ഉദ്ഘാടനം ഡി.ഡി.ഇ മനോജ് മാണിയൂർ നിർവഹിച്ചു. എ.ഇ.ഒ കൃഷ്ണൻ കുറിയ അധ്യക്ഷത വഹിച്ചു. അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ലോഹിതാക്ഷൻ, കെ.എം. സോമരാജൻ, രമേശൻ കടൂർ, സി.ആർ. വിനോദ്കുമാർ, കെ. ഉണ്ണികൃഷ്ണൻ, എം.പി. നൗഫൽ, കെ.വി. കരുണാകരൻ, ബി. സഹദേവൻ, യു.സി. സുഹാസിനി എന്നിവർ സംസാരിച്ചു. സി. ദിനേഷ്ബാബു സ്വാഗതവും കെ.സി. ഷീന നന്ദിയും പറഞ്ഞു. CKL: Clicks cap: കണ്ണൂർ സൗത്ത് സബ് ജില്ല ടീം ക്ലിക്ക്സ് വർക്ക് ഷീറ്റുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.