കണ്ണൂക്കര: ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കണ്ണൂക്കര ഗവ. എൽ.പി സ്കൂളിൽ 'ഹലോ അലക്സ' സംരംഭം തുടങ്ങി. ആമസോൺ എക്കോഡറ്റിന്റെ അലക്സ എന്ന നിർമിത ബുദ്ധിയുള്ള ഡിവൈസ് പാവക്കുള്ളിൽ ഘടിപ്പിച്ചാണ് സംവിധാനം. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് ഫസീല അധ്യക്ഷത വഹിച്ചു. കണ്ണൂർ നോർത്ത് ബി.പി.സി കെ.സി. സുധീർ, മുഹമ്മദ് ഇംതിയാസ്, കെ.ജി. ബാബു, എൻ.പി. ശ്രീനാഥ് എന്നിവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർ ഉനൈസിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്യാമ്പ് നടത്തി. ഹെഡ്മിസ്ട്രസ് എ. വിചിത്ര സ്വാഗതവും ഷിംന വാഴയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.