മാഹി: യുക്രെയ്നിൽ കുടുങ്ങിയവരെ പുതുച്ചേരിയിലേക്ക് തിരികയെത്തിക്കാനും വിവരങ്ങൾ കൈമാറാനുമായി സർക്കാർ ടെലിഫോൺ നമ്പർ ഏർപ്പാടാക്കി. പുതുച്ചേരി - 0413 -2253407, 1070/1077, കാരക്കാൽ - 04368-228801 / 227704, മാഹി -1800 425 2949, 0490 2332222, യാനം -1800 425 2303, 0884 2325105 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇ-മെയിൽ -ra.mahe@nic.in, / dcrev.pon@nic.in / seoc.pon@nic.in, വാട്സ് ആപ് - 9489205039 വഴിയും ബന്ധപ്പെടാം. ---------------------- മാഹിക്കാരായ വിദ്യാർഥികളെ നാട്ടിലെത്തിക്കണം - എം.എൽ.എ മാഹി: യുക്രെയ്നിൽ കുടുങ്ങിയ മാഹി സ്വദേശികളായ മെഡിക്കൽ കോളജ് വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് രമേഷ് പറമ്പത്ത് എം.എൽ.എ മുഖ്യമന്ത്രി, ലെഫ്. ഗവർണർ എന്നിവർക്ക് നിവേദനം നൽകി. വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കാൻ വിവരങ്ങൾ ലോക്സഭ എം.പി വൈദ്യലിംഗത്തിന് നൽകിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.