കണ്ണൂർ: ബാങ്ക് കൈയടക്കിയ വിദേശ കോർപറേറ്റ് കമ്പനിയായ ഫെയർഫാക്സ് നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സി.എസ്.ബി ജീവനക്കാരുടെ സമരം ജില്ലയിൽ പൂർണം. ജീവനക്കാർ സി.എസ്.ബിയുടെ ശാഖകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കണ്ണൂർ ബ്രാഞ്ചിനുമുന്നിൽ ധർണ സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ല പ്രസിഡൻറ് സി.പി. സൗന്ദർരാജ് അധ്യക്ഷത വഹിച്ചു. എൻ. വിനോദ് കുമാർ, വി.വി. ധനേഷ്, ടി.ആർ. രാജൻ, പി. രാജേഷ്, ആദർശ്, നിഖിൽ എന്നിവർ സംസാരിച്ചു. ജി.വി. ശരത്ചന്ദ്രൻ സ്വാഗതം പറഞ്ഞു. photo: csb bak knr സി.എസ്.ബി പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ ശാഖക്കുമുന്നിൽ യു.എഫ്.ബി.യുവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.