കെട്ടിട നിർമാണ മേഖലയിൽ കുത്തകകളെ തടയണം -പി.ബി.സി.എ

പയ്യന്നൂർ: നിർമാണ മേഖലയിൽ കുത്തകകളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി. മോഹനൻ അധ്യക്ഷത വഹിച്ചു. സ്ഥാപക നേതാക്കളെ സംസ്ഥാന രക്ഷാധികാരി ടി. കൃഷ്ണൻ ആദരിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, പി.വി. കുഞ്ഞപ്പൻ, കെ.കെ. കൃഷ്ണൻ, മണിയറ ചന്ദ്രൻ, എം. പ്രസാദ്, സി.കെ. വേലായുധൻ, കെ. പ്രദീപൻ, സി.പി. ബാബുരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. മോഹനൻ (പ്രസി.), വി.കെ. സന്തോഷ് കുമാർ, സി.പി. രാജൻ, കെ. ജിജേഷ് (വൈസ് പ്രസി.), ടി. മനോഹരൻ (സെക്ര.), സി.പി. ബാബു, കെ. ചന്ദ്രൻ, എ. അശോകൻ (ജോ. സെക്ര.), സി.വി. ശശി (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.