പയ്യന്നൂർ: പയ്യന്നൂർ കോളജിന് അനുവദിച്ച എം.എസ് സി പ്ലാൻറ് സയൻസ് കോഴ്സിന്റെ ഉദ്ഘാടനവും 2020-21 വർഷം കണ്ണൂർ യൂനിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം നേടിയ പയ്യന്നൂർ കോളജിലെ ബോട്ടണി വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള അനുമോദനവും കോയമ്പത്തൂർ ഫോറസ്റ്റ് ആൻഡ് ട്രീ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. എ.സി. ശ്രീഹരി അധ്യക്ഷത വഹിച്ചു. കോളജ് ഭരണസമിതി പ്രസിഡൻറ് കെ. രാമചന്ദ്രൻ, വിവിധ മേഖലകളിൽ അംഗീകാരം നൽകിയവരെയും പയ്യന്നൂർ കോളജിന് ഹരിത കോളജ് അവാർഡ് നേടിയെടുക്കാൻ പരിശ്രമിച്ച അധ്യാപകൻ ഡോ. എം.കെ. രതീഷ് നാരായണനെയും ആദരിച്ചു. കോളജ് ബോട്ടണി വകുപ്പിലെ ആദ്യകാല അധ്യാപകൻ പ്രഫ. എം. രാഘവൻ, തേജ് രാജ് മല്ലർ, പ്രഫ. എം. രാജഗോപാലൻ, ടി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. എം.കെ. രതീഷ് നാരായണൻ മറുപടി പ്രസംഗം നടത്തി. ഡോ. ഹരികൃഷ്ണൻ സ്വാഗതവും പ്രഫ. സീമ മുണ്ടച്ചാലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.