മട്ടന്നൂര്‍: ഹയര്‍സെക്കൻഡറി സ്‌കൂളില്‍ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാര്‍ ഗാന്ധി നിർവഹിച്ചു. 20 വര്‍ഷം മുമ്പ് ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇന്ന് നമ്മുടെ പ്രധാനമന്ത്രിയെന്നും നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും അത്തരം കലാപങ്ങള്‍ രാജ്യത്ത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ വാര്‍ഷിക ദിനമാണിതെന്ന് ഓർമിപ്പിച്ച് കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് തുഷാര്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് നടന്ന സദസ്സ് കെ.കെ. ശൈലജ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അനിത വേണു അധ്യക്ഷത വഹിച്ചു. മുംബൈ മണിഭവന്‍ ഗാന്ധി മ്യൂസിയം സെക്രട്ടറി സജീവ് പി. രാജന്‍ ഗാന്ധി അനുസ്മരണം നടത്തി. സ്‌കൂള്‍ മാനേജര്‍ കെ.ടി. ശിവദാസും പി.ടി.എ പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരിയും സജീവ് പി. രാജനെ ആദരിച്ചു. ഗാന്ധി പ്രതിമ നിർമിച്ച ശിൽപി റിജേഷ് പുതുശേരിയെ തുഷാര്‍ ഗാന്ധി ആദരിച്ചു. വി.എന്‍. സത്യേന്ദ്രനാഥ്, കൃഷ്ണകുമാര്‍ കണ്ണോത്ത്, ഇ.വി. വിനോദ്കുമാര്‍, കെ. ജയന്‍, എം.കെ. ഇസ്മായില്‍ ഹാജി, കെ. അനിത, വി.എന്‍. മുഹമ്മദ്, പി.എം. പ്രീതി, എം.എം. സുജാത, ഡോ. പവിത്രന്‍ മാവില, പി.വി. ദിനേശന്‍, എന്‍.സി. ശശിധരന്‍, കെ.കെ. ലീന എന്നിവര്‍ സംസാരിച്ചു. ----------------------- (ഫോട്ടോ- തുഷാര്‍ ഗാന്ധി മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.