അനുമോദന സംഗമവും അവാർഡ് വിതരണവും

വാരം: എളയാവൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 350ഓം വിദ്യാർഥികളെ അനുമോദിച്ചു. വിവിധ മത്സര വിജയികൾക്ക് അവാർഡ് വിതരണം നടത്തി. കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. മൂന്നുപേർക്കുള്ള ചികിത്സ സഹായ ഫണ്ടും വിതരണം ചെയ്തു. കോർപറേഷൻ തലത്തിൽ മികച്ച സ്കൂളിനുള്ള പുരസ്കാരം സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂരിൽനിന്ന് ഐ.സി.യു കൺവീനർ പി.കെ. സഹീർ ഏറ്റുവാങ്ങി. കൗൺസിലർ പി.പി. വത്സലൻ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അശ്​റഫ്, പി.കെ. മുഹമ്മദലി, മുഹമ്മദലി കൂടാളി, ജി. രാജേന്ദ്രൻ, പി. അബൂബക്കർ, വിനോദൻ മാസ്റ്റർ, ജലീൽ ചക്കാലക്കൽ, വി.വി. സിദ്ദീഖ് എന്നിവർ സമ്മാന വിതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻ കൗൺസിലർ എം.പി. രാജേഷ്, ടി.പി. അബ്ദുൾ ഖാദർ, എം. മുഹമ്മദലി, എം. പുഷ്പജൻ, എ. പ്രകാശൻ, ടി. ജാബിർ, പി.സി. മഹമൂദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.പി. സുബൈർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ സി. സുഹൈൽ സ്വാഗതവും ഹബിബ് റഹ്മാൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനം നേടിയ സി.എച്ച്.എം സ്കൂളിനുള്ള പി.ടി.എ പുരസ്ക്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.