കണ്ണൂർ: വൃക്കരോഗികൾക്ക് പഞ്ചായത്തുകളും നഗരസഭകളും മരുന്നു വാങ്ങി നൽകുന്നതിനും ഡയാലിസിസ് ചെയ്യുന്നവർക്ക് പ്രതിമാസം 4,000 രൂപ ധനസഹായം നൽകുന്നതിനും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് കിഡ്നി കെയർ കേരള പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. രണ്ടുശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇതിന് പദ്ധതിയുണ്ടാക്കിയതെന്നും അതുതന്നെ നിർവഹണ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് രോഗികൾക്ക് ലഭിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. ഉത്തരവ് നടപ്പാക്കാൻ വിമുഖത കാട്ടുന്ന സ്ഥാപനങ്ങളുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും പേരിൽ കർശന നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കിഡ്നി കെയർ ചെയർമാൻ പി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ.എസ്. സുനിൽ, കെ. ജയരാജൻ, ഇ. ബാലകൃഷ്ണൻ, കെ. മഹിജ, പി. അബ്ദുൽ മുനീർ, വി.കെ. ബാലകൃഷ്ണൻ, കെ.വി. ജയറാം, വിജയ തോട്ടട, സരള കഴുത്തള്ളി, ടി.ഇ. മധുസൂദനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.