തളിപ്പറമ്പ്: പെരുവണ പേസ് പബ്ലിക് ലൈബ്രറിക്ക് സ്വന്തം കെട്ടിടം നിർമിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാവശ്യമായ തുക സമാഹരിക്കുന്നതിനും എളമ്പേരം പാറയിൽ മലയോര ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്ന് മുതൽ 10വരെയാണ് ഫെസ്റ്റ് നടക്കുക. ഒന്നിന് വൈകീട്ട് 4.30ന് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.വി. മധു ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ഉമ്മർ പെരുവണ, പി.എ. മൊയ്തു, യു.വി. താഹിർ, എം. സുലൈമാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.