ഇരിട്ടി: ഗൃഹനാഥനും സഹോദരിക്കും അർബുദം, ഭാര്യക്ക് ആമവാതം. എങ്ങനെ ചികിത്സ നടത്തണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് പായം പഞ്ചായത്ത് കോണ്ടബ്രയിലെ കോയിറ്റി കൃഷ്ണനും കുടുംബവും. കഴിഞ്ഞ ഡിസംബറിലാണ് കൃഷ്ണന് അർബുദം സ്ഥിരീകരിച്ചത്. ചികിത്സ ആരംഭിക്കുന്നതിനിടെയാണ് സഹോദരി ചന്ദ്രികക്ക് പല്ലുവേദന വരുന്നത്. തുടർ പരിശോധനയിൽ ചന്ദ്രികയ്ക്കും അർബുദം സ്ഥിരീകരിച്ചു. 10 വർഷം മുമ്പ് കൃഷ്ണന്റെ ഭാര്യ കനകയ്ക്ക് ആമവാതം പിടിപെട്ട് ശരീരം തളർന്ന അവസ്ഥയിലാണ്. തകർന്നുവീഴാറായ വീട്ടിലാണ് കുടുംബം കഴിയുന്നത്. ദൈനംദിന ചെലവിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് കുടുംബത്തെ രോഗം പിടിമുറുക്കിയത്. കൃഷ്ണന്റെയും കുടുംബത്തിന്റെയും ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ കമ്മിറ്റി രൂപവത്കരിച്ചു. കോണ്ടബ്രയിലെ കെ. രമേശൻ കൺവീനറായും പി.കെ. റമീസ് ചെയർമാനായും എം.ബി. ഭജേഷ് ട്രഷററുമായുള്ള ചികിത്സ സഹായ കമ്മിറ്റി ചികിത്സ ചെലവിനായി പണം കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്. ഇരിട്ടി കേരള ബാങ്ക് ശാഖയിൽ ചികിത്സ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. (നമ്പർ:1004005014039, IFSC Code: UTIB0SKDC01). ഉദാരമതികൾ സഹായം ലഭ്യമാക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.