കണ്ണൂർ: വിവിധ സാംസ്കാരിക സംഘടനകളുടെയും സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബഹുജന വിദ്യാഭ്യാസ പരിപാടി 'ഏകലോകം, ഏകാരോഗ്യം' കാമ്പയിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കില, കെ.ജി.ഒ.എ, കണ്ണൂർ സർവകലാശാല, ജില്ല പഞ്ചായത്ത്, സയൻസ് പാർക്ക് തുടങ്ങിയ അക്കാദമിക്ക് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കാമ്പയിൻ. എല്ലാ സ്കൂൾ, കോളജ് ക്ലാസ് മുറികളിലും കുടുംബശ്രീ യൂനിറ്റുകളിലും ജീവജാലം -പകർച്ചവ്യാധി - ആരോഗ്യം എന്ന വിഷയത്തിൽ ക്ലാസ് നടത്തും. ജില്ല സംഘാടക രൂപവത്കരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പി.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ടി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് എം. ശ്രീധരൻ, സർവശിക്ഷ കേരളം ജില്ല പ്രോജക്ട് മാനേജർ വിനോദ്, കുടുംബശ്രീ ജില്ല പ്രോജക്ട് മാനേജർ ഡോ. സുർജിത്ത്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ ചാപ്റ്റർ പ്രസിഡന്‍റ് ഡോ. മുരളിധരൻ, ഡോ. പ്രദോഷ് കുമാർ, ഡോ. കെ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. പി.പി. ബാബു സ്വാഗതം പറഞ്ഞു. കാമ്പയിൻ ജില്ലതല ഉദ്ഘാടനം ദേശീയ ശാസ്ത്ര ദിനമായ തിങ്കളാഴ്ച അഞ്ചിന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൂടാളി വായനശാല ഹാളിൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.