ഇരിട്ടി: ഉളിയിൽ ഹെവൻസ് പ്രീസ്കൂൾ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കുള്ള കോൺവൊക്കേഷൻ പ്രോഗ്രാം ഹെവൻസ് സംസ്ഥാന സെക്രട്ടറി സി.പി. സമീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുനീറ ടീച്ചർ, സ്കൂൾ അക്കാദമിക് കോഓഡിനേറ്റർ കെ.എൻ. സുലൈഖ, പി.ടി.എ പ്രസിഡന്റ് ടി.വി. അഷ്റഫ്, ദാറുൽ ഖിദ്മ ട്രസ്റ്റ് ചെയർമാൻ കെ. ബഷീർ, ജസീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ---------------------------------------------------------------- ------------------------------------------------------------------ ------------------------------------------------------------------ പാർവണക്ക് അനുമോദനം നടുവനാട്: എൽ.കെ.ജിയിൽ പഠിക്കുമ്പോൾതന്നെ രാമായണശ്ലോക പാരായണത്തിലും മലയാള പദ്യപാരായണത്തിലും കഴിവ് സ്വായത്തമാക്കിയ പാർവണയെ ക്ലാസ്മേറ്റ്സ് 2001-2002 ചാവശ്ശേരി ജി. എച്ച്.എസ്.എസ് വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മട്ടന്നൂർ കോളാരിയിലെ വി.കെ. ജീനയുടെയും വി.വി. ബിജുവിന്റെയും മകളാണ് പാർവണ. നടുവനാട് എൽ.പി സ്കൂൾ വിദ്യാർഥിനിയാണ്. ചടങ്ങിൽ ഇ.വി. ലിജീഷ്, അനിൽ, ഷിജു തലച്ചങ്ങാട് എന്നിവർ പങ്കെടുത്തു. കാപ് ക്ലാസ്മേറ്റ്സ് 2001-2002 ചാവശ്ശേരി ജി.എച്ച്.എസ്.എസ് വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാർവണയെ അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.